Latest NewsUAEGulf

കേരളാ പൊലീസിന്‍റെ ആപ്ലിക്കേഷന്‍ ‘ ‘ട്രാഫിക് ഗുരു’വിന് പുരസ്കാരം

ദുബായ്:  ദുബായ് വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ കേരളാ പൊലീസിന് അംഗീകാരം . ഏഴാമത് സമ്മിറ്റാണ് ഇത്തവണ നടന്നത്. . ഗതാഗത നിയമങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാന്‍ ഗെയിം മാതൃകയില്‍ കേരളാ പൊലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ ‘ട്രാഫിക് ഗുരു’വിനാണ് പുരസ്കാരം ലഭിച്ചത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനില്‍ നിന്ന് കേരള പൊലീസ് ആംഡ് ബറ്റാലിയന്‍ ഡിഐജി പി. പ്രകാശാണ് പുരസ്കാരം ഏറ്റ് വാങ്ങിയത്.

ദുബായ് ഏഴാമത് വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് ചൊവ്വാഴ്ച അവസാനിച്ചു.

കേരള പോലീസ് പൊതുജനങ്ങള്‍ക്ക് ട്രാഫിക്ക് നിയമങ്ങളെ കുറിച്ച് അറിവ് പകരുന്നതിനായി അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്. കേരള പോലീസിന്‍റെ ഫേസ് ബുക്ക് പേ പേജ് ഒരു മില്യണ്‍ ലെെക്കിലേക്ക് കാലെടുത്ത് വെച്ചിട്ട് അധിക നാളായിട്ടില്ല. വളരെ രസകരവും ആരെ ക്കൊണ്ടും ചിന്തിക്കുന്ന വിധമുളള ട്രോളുകലൂടെയൊക്കെയാണ് കേരള പോലീസ് പേജിലൂടെ ഷെയര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button