യുപിയിലെ റായ്പൂര്‍ നഗരത്തിലെ തിരക്കിനിടയില്‍ ആവി പറക്കുന്ന ചായ വിതരണം ചൈയ്യുന്ന ഒരു കഫേയുണ്ട്. പക്ഷേ ഈ കഫേയില്‍ ഓര്‍ഡര്‍ എടുക്കാന്‍ വരുന്നവരും വിതരണം ചെയ്യുന്നവരും കസ്റ്റമേഴ്‌സിനോട് സംസാരിക്കാറില്ല.
ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഈ കഫേയില്‍ ജോലിയ്‌ക്കെടുത്തിരിക്കുന്നത് കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തവരെയാണ്. കഴിഞ്ഞ നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന തപ്രി എന്ന കഫേയുടെ നടത്തിപ്പുകാരന്‍ ഇര്‍ഫാന്‍ എന്നയാളാണ്. ക്ഷീണമകറ്റാന്‍ ചൂട് ചായ കുടിക്കാനെത്തുന്നവര്‍ ഭിന്നശേഷിക്കാര്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഓര്‍ക്കാതെ കഫേ വിട്ടിറങ്ങാറില്ല.
പ്രധാനമന്ത്രി മോദിയുടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയില്‍ ആകൃഷ്ടനായാണ് ഇര്‍ഫാന്‍ ബികോം പൂര്‍ത്തിയാക്കിയതിന് ശേഷം ഇത്തരത്തിലൊരു സംരഭത്തിലേക്ക് കടന്നത്. പ്രത്യേക കഫേയിലേക്ക് തന്റെ ,സമ്പാദ്യം മുഴുവന്‍ അദ്ദേഹം നിക്ഷേപിക്കുകയും ചെയ്തു.
വെറുമൊരു കഫേ എന്നതിനപ്പുറം ഇവിടെയത്തുന്നവര്‍ക്ക് പുസ്തകം വായിച്ചിരിക്കാനും കവിത കേള്‍ക്കാനുമെല്ലാം ഈ കഫേയില്‍ സൗകര്യമുണ്ട്. ബധിരരും മൂകരുമായ ജീവനക്കാരോട് സംസാരിക്കാനായി ഇര്‍ഫാന്‍ യു ട്യൂബ് വഴി അവരുടെ ഭാഷ പഠിക്കുകയും ചെയ്തു. റായ്പൂരിലെ ഏറ്റവും പ്രശസ്തമായ കഫേകളില്‍ ഒന്നാണ് ഇര്‍ഫാന്റെ തപ്രി ഇപ്പോള്‍.
Post Your Comments