ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ വിലയ്‌ക്കെടുക്കാന്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരന്‍ ദീപക് തല്‍വാറിന് വിദേശ വിമാനക്കമ്പനികള്‍ കൈമാറിയത് 270 കോടി രൂപ. കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കാനാണ് പണം നല്‍കിയതെന്നാണ് വിവരം.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് തല്‍വാറില്‍ നിന്ന് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
ജനുവരി മുപ്പത്തിയൊന്നിനാണ് കള്ളപ്പണം വെളുപ്പിക്കലടക്കം വിവിധ കേസുകളില്‍ പ്രതിയായ ദീപക് തല്‍വാറിനെ ദുബായിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. സന്നദ്ധ സംഘടനയുടെ പേരില്‍ കൈപ്പറ്റിയ 90 കോടി രൂപ അനധികൃതമായി ചെലവഴിച്ചതില്‍ തല്‍വാറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയായിരുന്നു. തല്‍വാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ബാങ്ക് ഓഫ് സിങ്കപ്പൂരിലെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചതിന്റെ തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു.
2008-2012 കാലയളവില്‍ എമിറേറ്റ്‌സ്, എയര്‍ ഏഷ്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേസ് കമ്പനികളാണ് പണം കൈമാറിയത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ തല്‍വാറിനുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് എയര്‍ ഇന്ത്യയുടെ ലാഭകരമായ ചില റൂട്ടുകളിലെ യാത്ര സര്‍വീസ് നിര്‍ത്തലാക്കാനായിരുന്നു പണം നല്‍കിയത്.
എയര്‍ലൈന്‍സ് അഴിമതിയില്‍ കൂടുതല്‍ പണമിടപാടുകള്‍ പുറത്തുവന്നത് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
Post Your Comments