കോഴിക്കോട് : മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കാര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പിന്തുണയുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്. പ്രതി ചേര്‍ക്കപ്പെട്ടുവെന്ന് കരുതി പി.ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കേണ്ട അവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും യോജിച്ച രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് നേതാക്കള്‍ക്ക് എതിരായുള്ള കേസെന്നാണ് സിപിഎം നിലപാട്.
2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ശേഷം കൊല്ലപ്പെടുന്നത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി. ജയരാജനും ടി.വി. രാജേഷും ആശുപത്രി മുറിയിലിരുന്ന് കൊലപാതകത്തിന് പ്രേരണ നല്‍കിയെന്നതായിരുന്നു കുറ്റാരോപണം. ജയരാജനോടൊപ്പം മുറിയില്‍ സന്നിഹിതരായിരുന്ന മറ്റ് നാലു പേര്‍ കൂടി കേസില്‍ പ്രതിയായിരുന്നു.
നാലുപേര്‍ക്ക് ഗൂഢാലോചനക്കുറ്റമാരോപിക്കുന്ന 120 ബി വകുപ്പും ചേര്‍ത്തു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃതൃത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃതൃമായരീതിയില്‍ അന്വേഷിക്കാനാവില്ലെന്ന ഈ വൈരുദ്ധ്യം ചുണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അതിന് ശേഷം ജയരാജനും രാജേഷും ഹൈക്കോടതിയിലും ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ അപ്പീല്‍ നിരാകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് സുപ്രീ കോടതിയില്‍ ജയരാജന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കെയാണ് സി.ബി.ഐ ജയരാജനും രാജേഷിനും എതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയിരിക്കുന്നത്.
Post Your Comments