കൊച്ചി : സംസ്ഥാനത്ത് സിമന്റ് വില കുത്തന വര്‍ധിപ്പിച്ചിട്ടില്ലെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍. നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് നടത്തിയിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കുന്നതിന് സഹായകരമാണെന്നും ഡീലര്‍മാര്‍ പറഞ്ഞു.
വിപണിയില്‍ ഇപ്പോഴും 330 രൂപക്ക് സിമന്റ് ലഭ്യമാണ്. എ ഗ്രേഡ് സിമന്റുകള്‍ക്ക് 20 രൂപ മാത്രമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. മറ്റു ബ്രാന്‍ഡുകളിലും നാമമാത്രമായ വില കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിമന്റ് വില കുത്തനെ വിലവര്‍ധിപ്പിച്ചുവെന്ന നിര്‍മാണ മേഖലയിലെ സംഘടനകളുടെ പ്രചരണം അടിസ്ഥാന രഹിതമാണ്,
സിമന്റ് കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണം.
പ്രസ്താവനയുടെ മറവില്‍ ഇതുവരെ വില വര്‍ധിപ്പിക്കാത്ത കമ്പനികള്‍ പോലും നിരക്ക് കൂട്ടാന്‍ ഒരുങ്ങുന്നതായും ഡീലര്‍മാര്‍ പറഞ്ഞു. ജിഎസ്ടിക്ക് പുറമെ ചുമത്തുന്ന ഒരു ശതമാനം പ്രളയ സെസ് വ്യാപാര മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments