CinemaLatest NewsBollywoodEntertainment

‘പി.എം നരേന്ദ്രമോദി’ ; ചിത്രത്തില്‍ യശോദബെന്നായെത്തുന്നത് പ്രശസ്ത സീരിയല്‍ താരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്റോയ് ആണ് മോദിയായി വേഷമിടുന്നത്.

മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം മേരി കോം,സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത് വേഷമിട്ട ഭൂമിയാണ് ഇദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. എന്റെ രാജ്യത്തോടുള്ള സ്നേഹമാണ് എന്റെ ശക്തി എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.

ചിത്രത്തിന്റെ വലിയൊരു ഭാഗവും ഗുജാറാത്തിലായിരിക്കും ചിത്രീകരിക്കുക.ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിങ്ങും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. ബോമാന്‍ ഇറാനി, സെറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിരത തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button