KeralaLatest NewsNews

അച്ഛന്റെ ജോലിയോടുള്ള സ്‌നേഹം ആതിരയ്ക്ക് ബലമായി; സ്വന്തമായി ബസ് ഓടിച്ച ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ താരം

ഇത് ആതിര…, അച്ഛന്റെ ജോലിയോട് എന്നും പ്രണയമായിരുന്നു ആതിരയ്ക്ക്. ഒടുവില്‍ അച്ഛന്‍ ഓടിക്കുന്ന ബസിന്റെ വളയം പിടിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലെ താരമാണ് ഇന്ന് ആതിര. സ്വന്തമായി ബസ് ഓടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ആതിര വൈറലായി.

ഡ്രൈവര്‍ ആയ കോട്ടയം കുമ്മനം സ്വദേശി മധുവിന്റെയും ഭാര്യ ബിന്ദുവിന്റേയും രണ്ടു മക്കളില്‍ മൂത്തയാളാണ് ആതിര. പഠനത്തോടൊപ്പം ഡ്രൈവിങ്ങും അറിഞ്ഞിരിക്കണം എന്ന പിതാവിന്റെ നിര്‍ബന്ധത്തില്‍ 13 ആം വയസില്‍ ഡ്രൈവിംഗ് പഠിച്ചുതുടങ്ങിയ ആതിര ആദ്യ പരീക്ഷണം കാറിലായിരുന്നു. പിന്നീട് ആ ഇഷ്ടം കയ്യില്‍ കിട്ടുന്ന ഏതു വാഹനവും ഓടിക്കുന്ന രീതിയില്‍ വളര്‍ന്നു. 13 വയസില്‍ നിന്നും ഇന്ന് 26 വയസെത്തിയപ്പോള്‍ കാറില്‍ നിന്നും ബസ് വരെ എത്തി ആതിരയുടെ ആത്മ വിശ്വാസം. പഠനത്തോടൊപ്പം തന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ് അനീഷും കുഞ്ഞുമാണ് ആതിരയ്‌ക്കൊപ്പമുള്ളത്. കോട്ടയം കാരാപ്പുഴയിലാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button