ന്യൂഡല്‍ഹി: വിവര സാങ്കേതികവിദ്യാ നിയമത്തിലെ ഒരു പ്രത്യേക വ്യവസ്ഥ പ്രകാരം വിദ്വേഷപരമായ ഉള്ളടക്കത്തിന്റെ പേരില്‍ രണ്ടായിരത്തി പതിനെട്ടില്‍ നിരോധിച്ചത് 2800 യുആര്‍എല്‍. ഒരു ചോദ്യത്തിന് ഉത്തരമായി ഇല്‌ക്ട്രോണികസ് ആന്‍ഡ് ഐടി സഹമന്ത്രി അലുവാലിയ ഒരു ചോദ്യത്തിന് ഉത്തരമായി പാര്‍ലമെന്റിനെ അറിയിച്ചതാണിത്.
രണ്ടായിരത്തിലെ ഐടി നിയമത്തിലെ 69 എ വകുപ്പാണ് പ്രകോപനപരമായ ഉള്ളടക്കത്തോടുകൂടി അയയ്ക്കുന്നതോ സ്വീകരിക്കുന്നതോ കമ്പ്യൂട്ടറുകളില്‍ സ്‌റ്റോറു ചെയ്ത് വച്ചിരിക്കുന്നതോ ആയ വിവരങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമാണിതെന്നും അലുവാലിയ പാര്‍ലമെന്റിനെ അറിയിച്ചു.
2017 ല്‍ 1,385, 2016 ല്‍ 633, 2015 ല്‍ 500 എന്നിങ്ങനെയാണ് അത്തരം യുആര്‍എല്ലുകള്‍ നിരോധിക്കപ്പെട്ടതെന്നും അലുവാലിയ പറഞ്ഞു. വ്യാജ ക്ലിപ്പുകള്‍ നിരസിക്കുന്നതിനും ഇത്തരം ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത് തടയുന്നതിനും സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വ്യാജ വാര്‍ത്തകള്‍, ഇന്റര്‍നെറ്റിലെ തെറ്റായ വിവരങ്ങള്‍ / ദുര്‍വിനിയോഗം ഇവ സംബന്ധിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഐടി വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ചും വാട്‌സ് ആപ്പ് വഴിയുള്ള സന്ദേശങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലായില്‍ നോട്ടീസ് അയച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments