ദുബായ്: പറക്കും ടാക്‌സി, സ്‌കൈപോഡുകള്‍, ഡ്രൈവറില്ലാ കാറുകള്‍ – ഇതൊക്കെയാണ് ദുബായ് വിഭാവനം ചെയ്യുന്ന ഭാവി ഗതാഗത പദ്ധതികള്‍. നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്ന സുസ്ഥിര പദ്ധതികളാണ് ഇതെല്ലാം. ഇന്ധനം വേണ്ട, കാര്‍ബണ്‍ ബഹിര്‍ഗമനമില്ല. വീട്ടില്‍നിന്ന് പൊതുവാഹനങ്ങളിലേക്കെത്താനുള്ള ലാസ്റ്റ് മൈല്‍ കണക്ഷന്‍ എന്ന വിടവ് നികത്താന്‍ വിപ്ലവകരമായ സംവിധാനങ്ങളാണ് ദുബായ് ആവിഷ്‌കരിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ പറഞ്ഞു.
ഈ വാഹനങ്ങളുടെ മാതൃകകളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് ആദ്യമായി ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച പറക്കും ടാക്‌സി ഇന്ന് പരീക്ഷണഘട്ടത്തിലെത്തി. നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ പതിന്മടങ്ങ് കാര്യക്ഷമതയോടെയാണ് പുതിയ മാതൃകകള്‍ പരിചയപെടുത്തിയിരിക്കുന്നത്.
Post Your Comments