രാഷ്ട്രീയ പുലികള്‍ വിലസുന്ന ഗുജറാത്തിലെ കാടുകളില്‍ പക്ഷേ കടുവകളെ കാണാനില്ല എന്നത് വലിയ കുറവായിരുന്നു. മൂന്ന് പതിറ്റാണ്ടു നീണ്ട ആ പോരായ്മ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നു. സംസ്ഥാനത്ത് പുലികള്‍ മാത്രമല്ല കടുവയുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു.
മഹിഷങ്കര് ജില്ലയില്‍ വലിയ പൂച്ചയെപ്പോലെ ഒരു ജീവി റോഡ് മുറിച്ചുകടക്കുന്നത് കണ്ടെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലൈ ഇയാള്‍ പറഞ്ഞ സ്ഥലത്ത് ഘടിപ്പിച്ചിരുന്ന വനംവകുപ്പിന്റെ ക്യാമറ പരിശോധിച്ചപ്പോള്‍ കടുവയുടെ ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. ഗുജറാത്ത് വനംവകുപ്പ് മന്ത്രി ഗണ്‍പതി സിംഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആഴ്ച്ചകള്‍ക്ക് മുമ്പ് കടുവയെ കണ്ട ഒരു അധ്യാപിക അതിന്റെ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. എന്നാല്‍ ചിത്രം വൈറലായെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം നടന്നിരുന്നില്ല.
ഏഴിനും എട്ടിനും ഇടയില്‍ പ്രായം വരുന്ന കടുവയെയാണ് കണ്ടതെന്നും ഇത്തരത്തില്‍ വരകളുള്ള ക
ടുവകളെ അവസാനമായി 1989ലാണ് കണ്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് വര്‍ഷം തോറു നടത്തുന്ന സര്‍വേകളിലൊന്നും ഇത്തരത്തിലുള്ള കടുവകളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments