സാമ്പത്തിക പ്രതിസന്ധിയിലായ ജോര്‍ദാനെ സഹായിക്കാന്‍ സൗദി അറേബ്യ നിക്ഷേപം നടത്തുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് സൗദിയുടെ സഹായം. ഏഴുന്നൂറ്റി അഞ്ച് മില്യണ്‍ ഡോളറിന്റെ നിക്ഷപമാണ് സൗദി നടത്തുക. ഇതുസംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഒപ്പ് വെച്ചു.
ജോര്‍ദാനിലെ അഖബ മുതല്‍ ചെങ്കടല്‍ തീരം വരെയുള്ള റെയില്‍വേയുടെ വികസനവും നടത്തിപ്പും ലക്ഷ്യമിട്ടാണ് നിക്ഷേപം. ഇത് ഇസ്രായേലിലെ എയിലാറ്റ് നഗരവുമായും ബന്ധിപ്പിക്കും.പദ്ധതി പൂര്‍ത്തിയാവുന്നതോടെ 195 കിലോമീറ്റര്‍ റെയില്‍ പാത പ്രധാന തുറമുഖമായ മആനിനെ ബന്ധിപ്പിച്ച് നിലവില്‍ വരും. ഇത് ചരക്ക് നീക്കത്തെ എളുപ്പമാക്കാം. ഒപ്പം ധാതു കയറ്റുമതി വര്‍ധിപ്പിക്കാനും സഹായിക്കും.
സാമ്പത്തികമായി പ്രതിസന്ധി നേരിട്ട ജോര്‍ദാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ശക്തമായ ബഹുജന പ്രക്ഷോഭങ്ങളെ നേരിടേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അയല്‍ രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങള്‍ ജോര്‍ദാന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയത്.
Post Your Comments