Latest NewsIndia

രാജസ്ഥാനില്‍ ഭീതി വിതച്ച് പന്നിപ്പനി മരണം : മരണസംഖ്യ ഉയരുന്നു

ജയ്പുര്‍: രാജസ്ഥാനില്‍ ഭീതി വിതച്ച് പന്നിപ്പനി മരണം.
രാജസ്ഥാനില്‍ പന്നിപ്പനി ഭീതികരമായ വിധം വ്യാപിക്കുന്നു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 79 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തിങ്കളാഴ്ച ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജയ്പുര്‍, ഉദയ്പുര്‍, ചിറ്റോഗഡ് എന്നിവിടങ്ങളില്‍ പന്നിപ്പനി മൂലം ആളുകള്‍ മരിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം 112 പേരാണ് രാജസ്ഥാനില്‍ മരണത്തിനു കീഴടങ്ങിയത്.

രാജ്യത്താകമാനം ഈ വര്‍ഷം ആറായിലത്തിലധികം പന്നിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ മൂവായിരത്തോളം കേസുകളും രാജസ്ഥാനിലായിരുന്നു. മഴക്കാലം നീണ്ടു പോയതും അതി ശൈത്യവുമാണ് പനി പടരാന്‍ കാരണമായത്. കാറ്റും മഴയുമുള്ള കാലാവസ്ഥ വൈറസ് പടരാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആളുകള്‍ അധികമായി എത്തുന്ന സ്ഥലങ്ങളില്‍ അടക്കം പരിശോധന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button