Latest NewsArticle

വിവരക്കേടുമായി രാഹുൽ ഗാന്ധി വീണ്ടും; അതും പൊളിഞ്ഞു എയർ ബസ് ഇടപാടിന് ചെന്ന അംബാനിയെ റഫാലുമായി ബന്ധപ്പെടുത്തി – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് വീണ്ടും കള്ളക്കഥയുമായി രാഹുൽ ഗാന്ധി. ഇന്ന് ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ച കെട്ടുകഥ വാർത്താസമ്മേളനം വിളിച്ചുചേർത്ത് അവതരിപ്പിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ തയ്യാറായത്. അതാവട്ടെ കള്ളക്കഥയാണ് എന്ന് അദ്ദേഹം പുറത്തുവിട്ട ഈമെയിലിൽ നിന്ന് തന്നെ വ്യക്തമാവുകയും ചെയ്തു. പക്ഷെ അതിന്റെ പേരിൽ പ്രധാനമന്ത്രിയെ ആക്ഷേപിക്കാൻ രാഹുൽ ശ്രമിക്കുകയും ചെയ്തു.

നരേന്ദ്ര മോഡി ഫ്രാൻസ് സന്ദർശിക്കുന്നതിന് മുൻപേ അനിൽ അംബാനി അവിടെ ചെന്നിരുന്നു എന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി എന്നുമുള്ള ഒരു ഇമെയിൽ ആണ് ഇന്ന് പുറത്തുകൊണ്ടുവന്നത്. 2019 ഏപ്രിലിൽ എയർ ബസ് സിഇഒ അയച്ചതാണ് ഇമെയിൽ. ഇതാണ് ആ മെയിൽ:

For info, just had C Saloman (advisor to JY Le Drian, attended the meeting on Monday) on the phone. A Ambani visited the Minister’s office (Mallett, Saloman, Bouquot) this week (confidential and planned as you can imagine with very short notice). Told them he intends to work with AH on commercial helos and then on defence. Mentioned a MoU in preparation and the intention to sign during PM visit.
Told him that on our side we are checking the right way forward, there are other potential partners. Suggest we send him a short note about our position.
Bon we Nicolas

ഇത് എടുത്തുകാട്ടിയിട്ടാണ് നരേന്ദ്ര മോഡി അംബാനിയെ ശുപാർശ ചെയ്തുവെന്നും ഇന്ത്യ ഫ്രാൻസിൽ നിന്ന് റഫാൽ വാങ്ങുന്ന കാര്യം ചോർത്തിനൽകിയെന്നും കോൺഗ്രസ് പ്രസിഡന്റ് പറയുന്നത്. ഇത് യഥാർഥത്തിൽ കുറെയേറെ കഥകൾ പുറത്തുവിടുന്നുണ്ട്, കോൺഗ്രസിന്റെ അമിത താല്പര്യം സംബന്ധിച്ച്.

ഈ മെയിൽ ഒന്നുകൂടി നോക്കൂ. അതിൽ വ്യക്തമായി പറയുന്നുണ്ട്, അദ്ദേഹം എ ച്ച് (AH) മായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്ന്. എന്താണത്; അംബാനി ചെന്നത് എയർ ബസ് ഹെലികോപ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട എംഒയു ഒപ്പിടാനാണ് അംബാനി ആഗ്രഹിച്ചത്. അവിടെ റഫാൽ സംബന്ധിച്ച സൂചനയെ ഇല്ല. എന്നിട്ടാണ് ഇതിനെ റഫാലുമായി ബന്ധപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ ശ്രമിച്ചത്. രാഹുലിന് എന്തൊക്കെയോ മാനസിക പ്രശ്നമുണ്ട്, പോരായ്മയുണ്ട് എന്നതല്ലേ അത് കാണിച്ചുതരുന്നത് എന്നാരെങ്കിലും ചോദിച്ചാൽ കുറ്റപ്പെടുത്താനാവുമോ?.

ഇനി ഇന്ന് വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞത് എന്താണ്? ആ മെയിൽ ഉദ്ധരിച്ചുകൊണ്ട്, റാഫേൽ ഇടപാട് ഉടനെ ഒപ്പുവെക്കുമെന്ന് മോഡി അംബാനിയോട് വ്യക്തിപരമായി പറഞ്ഞു എന്നല്ലേ അദ്ദേഹം വിളിച്ചുകൂവിയത്. ഇത് വായിച്ചാൽ, സാമാന്യ ബുദ്ധിയുള്ളവർക്ക്, എന്താണ് തോന്നുക?. യഥാർഥത്തിൽ സുപ്രീം കോടതി തള്ളിക്കളഞ്ഞ പ്രശ്നം കള്ളക്കഥകൾ മെനഞ്ഞുകൊണ്ട് നിലനിർത്താനുളള തീവ്ര ശ്രമമാണ് കോൺഗ്രസും പ്രതിപക്ഷവും നടത്തുന്നത്. അതാവട്ടെ ഓരോന്നും ഉന്നയിച്ച് ഒരു മണിക്കൂറിനകം പൊലിഞ്ഞുപോവുകയും ചെയ്തു. ഇത്രമാത്രം അപഹാസ്യമായ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ അടുത്തകാലത്തൊന്നും ഉണ്ടായതായി തോന്നുന്നുമില്ല.

ഇവിടെ ഒരു കാര്യം കൂടി. രാഹുൽ എയർ ബസിനെകുറിച്ചാണ് പറയുന്നത്. അവരുടെ ഇമെയിൽ ആണ് ചോർത്തിയത്. ആ എയർ ബസ് കമ്പനി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഓർഡറിനായി കോടികൾ നൽകിയ കേസിൽ ഇന്ത്യയിലെ ചിലരും പെടുന്നു എന്നത് മറന്നുകൂടാ. അമേരിക്കയിലാണ് അന്വേഷണം ആദ്യം നടന്നത്; അവരാണ് ഇന്ത്യയിൽ രാഷ്ട്രീയക്കാർക്ക് പണം നൽകിയെന്ന് കണ്ടത്. അതും യുപിഎ കാലഘട്ടത്തിലെതാണ്. അന്നുമുതൽ കോൺഗ്രസുകാർക്ക് എയർ ബസ് അധികൃതരുമായി നല്ല ബന്ധമുണ്ടല്ലോ. ഏതായാലും ഇപ്പോൾ ഇ മെയിൽ ചോർന്നതും ആ അന്വേഷണത്തിന്റെ ഭാഗമാവട്ടെ.

തൻ പോയത് എയർ ബസ് ഇടപാടിനാണ് എന്ന് അംബാനി ഇന്നു വ്യക്തമാക്കിയിട്ടുണ്ട്….. എന്നാൽ അതൊന്നും രാഹുലിന് ബാധകമല്ലല്ലോ. സ്വന്തം സഹോദരി ഭർത്താവും, അയാളുടെ അമ്മയും എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കു മുന്നിൽ വിയർത്ത ദിവസമാണ് ഇതൊക്കെ നടക്കുന്നത്. കള്ളന് കഞ്ഞിവെച്ചവൻ ആരാണ് എന്ന് ചോദിക്കാതിരിക്കാൻ വേണ്ടി ഓരോ വാർത്ത ചമച്ചതാവണം.

കഴിഞ്ഞ കുറേനാളായി അനിൽ അംബാനിക്കെതിരെ എന്തെല്ലാമാണ് രാഹുലും കോൺഗ്രസുകാരും പറഞ്ഞു നടക്കുന്നത്. അതിനിടെ ഒരു സംഭവം ഇന്നുണ്ടായി. അതെ അനിൽ അംബാനി ഇന്ന് ഒരു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി….. എറിക്സൺ എന്ന കമ്പനിക്ക് 550 കോടി കൊടുക്കുന്നത് സംബന്ധിച്ച കേസ്. സുപ്രീം കോടതി പറഞ്ഞ ദിവസത്തിനകം അത് നൽകിയില്ല. ആ അംബാനിക്ക് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായത് രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ നേതാവ് കപിൽ സിബലും. ഒരു ഭാഗത്ത് അംബാനിയെ എതിർക്കുന്നു, അതേസമയം പിൻവാതിലിൽകൂടി പാർട്ടിക്കാർ അതെ വ്യവസായിയെ പിന്തുണക്കുന്നു സംരക്ഷിക്കുന്നു. ഇത് കോൺഗ്രസിനല്ലേ കഴിയു….. സിഎജി റിപ്പോർട്ട് കൂടി നാളെ വരും. അതിന് മുൻപ് എല്ലാം പറഞ്ഞു തൃപ്തി അടയുകയാവും കോൺഗ്രസുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button