KeralaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊലീസ് അസോസിയേഷന്റെ 11 ലക്ഷം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 11,02500 രൂപ നല്‍കി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാര്‍ പ്രസിഡണ്ട് ടി എസ് ബൈജു തുടങ്ങിയവര്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പനവേല്‍ മലയാളി സമാജം 12 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പ്രളയാനന്തരപുനര്‍നിര്‍മാണത്തിന് 25 പദ്ധതികളാണ് കഴിഞ്ഞ നിയമസഭാ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടിയെന്നും ഇതിനകം നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button