ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാത്രമായി കൈമാറാന്‍ കഴിയില്ലെന്നും കഴിഞ്ഞകാലയളവില് ക്ഷേത്രഭരണത്തില്‍ സംഭവിച്ച കെടുകാര്യസ്ഥതകളെ കുറിച്ച് മുന്‍ സിഎജി വിനോദ്റായ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ വസ്തുതകള്‍ കൂടി പരിഗണിക്കണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ്ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശും വാദിച്ചു. ഈ രണ്ട് വാദഗതികള്‍ സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്നും അഭിഭാഷകര്‍ അറിയിച്ചു.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ ബെഞ്ച് മുമ്പാകെ ബുധനാഴ്ചയും സര്‍ക്കാര്‍ വാദം തുടരും. അതേസമയം, ക്ഷേത്രഭരണത്തിന് ഹൈക്കോടതി മുന്‍ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയെ ചുമതലപ്പെടുത്തണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് നാമനിര്‍ദേശം ചെയ്യുന്ന മുന്‍ ജഡ്ജിയാകണം ഭരണസമിതിക്ക് നേതൃത്വം നല്‍കേണ്ടതെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരോ അംഗങ്ങളെ സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്നതാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയാകണം മറ്റൊരംഗമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments