
ബര്‍മ: മ്യാന്മറിലെ രാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വെടിവെപ്പ്. കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം എത്തിക്കുന്നതിന് സൈന്യം തടസം നില്‍ക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.
മ്യാന്മറിലെ വിമത സൈനിക ഗ്രൂപ്പായ അരാക്കന്‍ ആര്‍മിക്കെതിരായ പോരാട്ടം മറയാക്കിയാണ് സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നത്. രാഖൈന്‍ നിവാസികള്‍ക്ക് മനുഷ്യാവകാശ സംഘടനകള്‍ ഭക്ഷണവും സഹായവും എത്തിക്കുന്നതിനും സൈന്യം തടസ്സം നില്‍ക്കുന്നുവെന്ന് ആംനെസ്റ്റി കുറ്റപ്പെടുത്തുന്നു. നിലവിലെ അക്രമാസക്തമായ സാഹചര്യം മൂലം ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെടുന്ന നിയമങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് ആംനെസ്റ്റി വ്യക്തമാക്കുന്നു.
Post Your Comments