Latest NewsKerala

മോദിയുടേത് ഫാസിസവും പിണറായിയുടേത് സ്റ്റാലിനിസവും

പ്രധാനമന്ത്രിയ്‌ക്കെതിരെയും മുഖ്യമന്ത്രിയ്‌ക്കെതിരെയും ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കുറ്റിപ്പുറം കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നത് ഫാസിസ്റ്റ് രീതിയും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി പിന്തുടരുന്നത് സ്റ്റാലിനിസ്റ്റ് രീതിയുമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനമഹായാത്രയ്ക്ക് കോട്ടയ്ക്കല്‍ മണ്ഡലം കമ്മിറ്റി കുറ്റിപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.<

കേരളത്തില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുന്നത് തടയാനാണ് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2014-ല്‍ ജനാധിപത്യത്തിന് പറ്റിയ പിഴവാണ് നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയത്. വീണ്ടും മോദി അധികാരത്തിലെത്തുന്നത് തടയാനാണ് മതേതരകക്ഷികള്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് -മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button