KeralaLatest News

മൂഴിയാർ ഡാം പരിസരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം

കെഎസ്ഇബിയുടെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നാളെ മുതല്‍ 15 ദിവസത്തേക്ക് മൂഴിയാര്‍ റിസര്‍വോയറിലെ വെള്ളം മൂഴിയാര്‍ ഡാം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉള്ളതിനാല്‍ ഈ വെള്ളം മൂഴിയാര്‍ ഡാം മുതല്‍ ആങ്ങമൂഴി വഴി കക്കാട് പവര്‍ ഹൗസിന്റെ ടെയില്‍ റേസില്‍ എത്തിച്ചേര്‍ന്ന് കക്കാട്ട് ആറിലൂടെ (ഏകദേശം 20 കിലോമീറ്റര്‍ ദൂരം) ഒഴുകി പോകുമെന്നും കക്കാട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഏകദേശം 30 മീ.ക്യൂമക്‌സ് എന്ന തോതില്‍ ആയിരിക്കും ജലം പുറന്തള്ളുന്നത്. ഇതുകാരണം കക്കാട്ടാറിന്റെ ജലനിരപ്പ് പരമാവധി 60 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസിന്റെ ടെയില്‍ റേസ് (മൂഴിയാര്‍ ഡാം മുതല്‍ സീതത്തോട് വരെ) വരെയുള്ള കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ്, പഞ്ചായത്ത് തുടങ്ങിയവ വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശം കളക്ടർ നൽകി.

shortlink

Post Your Comments


Back to top button