തിരുവനന്തപുരം: ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി അത് നിറവേറ്റി നല്‍കാതെ അവരെ വഞ്ചിച്ചിട്ടില്ലായെന്ന് നടി മഞ്ചു വാര്യര്‍. മഞ്ചു വാര്യര്‍ ഫൗണ്ടേഷന്‍റെ പദ്ധതികളില്‍ ആദിവാസികള്‍ക്കായുളള വീട് നിര്‍മ്മാണം ഉള്‍പ്പെട്ടിട്ടുളളതിനാല്‍ ആരോപണം തെറ്റാണെന്ന് മഞ്ജു വിശദമാക്കി.
പദ്ധതിക്കായി സര്‍വ്വേ നടത്തിയിരുന്നു . പക്ഷേ തനിച്ച് ഈ പദ്ധതി നിറവേറ്റാനുളള പരിമിതികള്‍ ഉളളതിനാല്‍ സര്‍ക്കാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ആദിവാസികളുടെ പ്രശ്നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനോട് സംസാരിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി. ആരോപണങ്ങളുടെ സത്യാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തിയതായും അവര്‍ അറിയിച്ചു.
വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികള്‍ പറയുന്നത്. ഒന്നര വര്‍ഷമായിട്ടും വാക്കുപാലിക്കുന്നില്ലെന്നാണ് പരാതി. മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്‍റെ വിവിധ സഹായങ്ങള്‍ ലഭിക്കാതായെന്നും ഇവര്‍ ആരോപിച്ചിരുന്നു. മഞ്ജുവാര്യരുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്നും ആദിവാസികള്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments