കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സുരക്ഷ വിലയിരുത്തലുകൾക്കായി എമിറേറ്റ്സിെൻറ സംഘം മാർച്ച് ആദ്യവാരത്തിൽ കരിപ്പൂരിലെത്തും. കോഴിക്കോട്- ദുബായ് സെക്ടറിലായിരിക്കും എമിറേറ്റ്സ് സർവിസ് നടത്തുക. എമിറേറ്റ്സ് കൂടി തിരിച്ചെത്തുന്നതോടെ റൺവേ നവീകരണത്തിന്റെ മുമ്പുണ്ടായിരുന്ന മൂന്ന് വിമാനകമ്പനികളും കരിപ്പൂരിൽ നിന്ന് സർവീസ് നടത്തും.
സൗദി എയർലൈൻസും എയർ ഇന്ത്യയും മുൻപ് തന്നെ സർവീസ് നടത്താൻ സന്നദ്ധരാണെന്ന് അറിയിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ സർവിസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുകയാണ്.എന്നാൽ എയർ ഇന്ത്യ ഏപ്രിൽ ഒന്ന് മുതൽ ഡൽഹി-കണ്ണൂർ-കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments