പറവൂര്‍: വടക്കന്‍ പറവൂറില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ഏറ്റവും മികച്ച ഫയര്‍ സ്റ്റേഷനാണ് പറവൂരിലേതെന്നും ആദ്യകാലത്ത് അഗ്നി ശമനത്തില്‍ മാത്രം ഊന്നുന്നവരായിരുയെങ്കില് ഇന്ന് എല്ലാ രക്ഷാപ്രവര്‍ത്തനത്തിലും മുഴുകുന്നവരാണ് ഫയര്ഫോയ്സെന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
നാട്ടില്‍ എന്ത് ആപത്തുണ്ടായാലും ആദ്യം വിളിക്കുന്നത് ഈ വിഭാഗത്തെയാണ്. ഇന്ന് നാട്ടില്‍ ഒട്ടേറെ അപകടങ്ങളുണ്ടാകുന്നുണ്ട്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ഒരു വളണ്ടിയര്‍ വിഭാഗത്തെ വികസിപ്പിക്കുന്നത്. പരിശീലനം ലഭിച്ച ആയിരകണക്കിന് വളണ്ടിയര്‍മാര്‍ ഇന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിലുണ്ട്. എന്തെങ്കിലും അപകടമുണ്ടായാല്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും സേന എത്തുന്നതിന് മുന്നേ ഈ വളണ്ടിയര്‍മാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാകും. കൂടുതല്‍ പേര് പരിശീലനം നേടിയാല്‍ സമൂഹത്തിലെ അപകടങ്ങളില്‍ രക്ഷകരായി നമുക്ക് ഇടപെടാന്‍ കഴിയും. രക്ഷാപ്രവര്ത്തനത്തലനിടെ അപകടം ഉണ്ടാകാതിരിക്കാനും പരിശീലനം സഹായിക്കും. അത്കൊണ്ട് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്കാന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments