
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ജവാന്‍ ബല്‍ജിത് സിംഗാണ് വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ രത്‌നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് രത്‌നിപോരയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്.
Post Your Comments