ന്യൂഡല്‍ഹി: അതിവേഗം മുന്നേറി ഷവോമി. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാമൻ ഷവോമി തന്നെയെന്ന് പുതിയ സര്‍വ്വേ. 28.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നതെന്നു ഇന്റര്‍നാഷമല്‍ ഡാറ്റാ കോര്‍പറേഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊട്ട് പിന്നാലെ സാംസങും വിവോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. റിയല്‍മീ, ഒപ്പോ എന്നീ കമ്പനികളും ആദ്യ അഞ്ചിൽ ഇടം നേടി ഓണ്‍ലൈന്‍ വ്യാപാരമാണ് ഷവോമിയെ മുന്നിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം വണ്‍ പ്ലസും മികച്ച നേട്ടം കൈവരിച്ചു. ഗ്യാലക്‌സി എസ് 9 സീരിസിലൂടെയാണ് സാംസങ് ആപ്പിളിനെ പിന്തള്ളി മുന്നിലെത്തിയത്. കൂടാതെ ജിയോ ഫോണുകളും വിപണിയില്‍ നേട്ടമുണ്ടാക്കിയെന്നത് ശ്രദ്ധേയം.
Post Your Comments