ന്യൂഡല്‍ഹി: നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമായി സിഗ് സോര്‍ തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു. ഇതിനുളള കരാര്‍ അമേരിക്കയുമായി ഒപ്പിട്ടു. രു വര്‍ഷത്തിനുള്ളില്‍ തോക്കുകള്‍ കൈമാറുന്ന തരത്തിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 72,400 തോക്കുകളാണ് വാങ്ങുന്നത്. 700 കോടി രൂപയുടേതാണു കരാറെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തോക്കുകള്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.
യുഎസും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഉപയോഗിച്ചുവരുന്നതാണ് സിഗ് സോര്‍ തോക്കുകള്‍. . 3600 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈന്യത്തിന് ഈ തോക്കുകള്‍ നല്‍കാനാണ് നിലവിലെ തീരുമാനം.
Post Your Comments