Latest NewsCricketIndia

ക്രൂര മർദ്ദനമേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പിന്തുണയുമായി ഗൗതം ഗംഭീര്‍

ന്യൂ ഡൽഹി : ക്രൂര മർദ്ദനമേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത്​ തന്നെ ഇങ്ങനെയൊരു സംഭവം നടന്നതില്‍ വെറുപ്പ്​​ തോന്നുന്നു. ഭണ്ഡാരിയെ മര്‍ദ്ദിച്ച സംഭവത്തിനു പിന്നിൽ ആരാണോ ആ താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്‌തു.താന്‍ വ്യക്തിപരമായി ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കുമെന്നും ഇതിനു പിന്നിലുള്ള താരം ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കില്ലെന്ന് അസോസ്സിയേഷന്‍ ഉറപ്പാക്കണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.

അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചായിരുന്നു മര്‍ദനം. തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button