വടകര: കല്യാണ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവരില്‍ നാല്‍പ്പതോളം പേര്‍ കുട്ടികളാണ്. ഞായറാഴ്ച രാത്രി പുതുപ്പണം അങ്ങാടി താഴ മണിയോത്ത് സുകുമാരന്റെ മകന്റെ കല്ല്യാണ റിസപ്ഷനില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷ ബാധയേറ്റത്. തിങ്കളാഴ്ച രാവിലെ മുതലാണ് വയറുവേദനയും, ഛര്‍ദിയും ഉണ്ടായത്. ഇതോടെ 42 ഓളം പേര്‍ ജില്ലാ ആശുപത്രിയിലും എട്ടുപേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
പുതുപ്പണം എസ്ബി സ്‌കൂളിലെ 16 കുട്ടികളും ചീനംവീട് യുപിയിലെ 15 കുട്ടികള്‍കളും വടകര ശ്രീനാരായണയിലെ രണ്ടു കുട്ടികളും മൂരാട് എംഎല്‍പി യിലെ നാലു കുട്ടികളുമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പുതുപ്പണം തോട്ടത്തില്‍ സമീറ(35), മുസ്ല്യാര്‍ പൂഴിയില്‍ ശാലിനി(31), മുസ്ല്യാര്‍ പൂഴിയില്‍ ദിവ്യ(34), മീത്തലെ മലയില്‍ റീജ(31), അരങ്ങില്‍ റഊഫ്(32), ചീനം വീട് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അര്‍ണവ്, ആദിദേവ്,ശ്രീദേവ്, അനുദേവ്, വിശാന്ത്,അഭിഷേക്, ദേവന,അനുദേവ്, മിഥുന്‍ രാജ്, ഷിബാസ്, ഷന ബഷീര്‍, വൈഷ്ണവ്, ധനുഷ്, ശ്രീയുഷ്, ആദിശാന്ത്, മൂരാട് എംഎല്‍പിയിലെ സിയാസ്, ലാമിയ, മിന്‍ഹ, ജസീല, പുതുപ്പണം എസ്ബിയിലെ റിദ ഫാത്തിമ, സഹല, റിയ ഫാത്തിമ, നഹാഹുല്‍ അമീന്‍, പൂജ, ദേവഗംഗ, സോന, അമര്‍നാഥ്, ശ്രീരാഗ്, നാജിയ, നന്ദന, സൂര്യതേജ്, വൈഷ്ണവി, ദേവാനന്ദ്, അവന്തിക, ഗോപജിത്ത്, വടകര ശ്രീനാരായണ യുപി സ്‌കൂളിലെ ആദിത്ത്, വൈഗ എന്നിവരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
Post Your Comments