ന്യൂഡൽഹി : അത്യാധുനിക പോർവിമാനങ്ങൾക്കായുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യ പോർ വിമാനം ഈ സെപ്റ്റംബറിൽ ഇന്ത്യക്ക് കൈമാറും. ഫ്രാൻസിൽ വച്ചാകും വിമാനം കൈമാറുക.ചൈന, പാക്കിസ്ഥാന് വെല്ലുവിളികളെ നേരിടാന്‍ സേനക്ക് റഫാല്‍ പോര്‍വിമാനങ്ങള്‍ മുതല്‍കൂട്ടാകുമെന്ന് വ്യേമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ അനില്‍ ഖോഷ്ല വ്യക്തമാക്കിയിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രണു ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും.
വ്യോമസേനയിൽ പോർവിമാനങ്ങളുടെ കുറവ് പരിഹരിക്കാനാണ് 2007 ൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചത് . ഇതിൽ ഏറ്റവും കുറവ് ടെണ്ടർ മുന്നോട്ടു വെച്ച ദെസ്സോയെ പരിഗണിച്ചെങ്കിലും യുപിഎ സർക്കാരിന്റെ കാലത്ത് കരാർ അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് മോദി സർക്കാരിന്റെ കാലത്ത് ഫ്ളൈ എവേ കണ്ടീഷനിൽ 36 വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പിട്ടത്.150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകള്‍ റഫാലിനു വഹിക്കാനാകും.
36 യുദ്ധവിമാനങ്ങളില്‍ 18 എണ്ണമാണ് അംബാലയിലെ ‘ഗോള്‍ഡന്‍ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രണ്‍ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവര്‍ത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 59,000 കോടി രൂപയുടെതാണ് കരാര്‍.
.
Post Your Comments