കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 21 വരെ ദോഹ, ദുബായി എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. തിരിച്ചെത്തിയാലുടന്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ദോഹയിലും ദുബായിലും ലഭ്യമാകുന്ന അഡ്രസ്സും ഫോണ്‍ നമ്പറും ഹാജരാക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്നീ വ്യവസ്ഥകളോടെയാണ് അനുമതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. വിദേശത്ത് നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്റെ വിദേശയാത്രകള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments