ഇടുക്കി : മുതിരപ്പുഴയാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചെന്ന് ഇടുക്കി ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്. ആറില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ വേണം കെട്ടിട നിര്‍മ്മാണം എന്നാല്‍ നിലവിലെ കെട്ടിടം 6 മീറ്റര്‍ പോലും ദൂരം പാലിക്കുന്നില്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മറ്റ് ഒരു കാര്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല സബ്കളക്ടറെ എംഎല്‍എ എസ് രാജേന്ദ്രന്‍ അപമാനിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍ എ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സബ്കളക്ടര്‍ തന്നോട് പരാതിപ്പെട്ടിരുന്നതായും ഇടുക്കി ജില്ല കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments