![collector bro](/wp-content/uploads/2016/07/image-1.jpg)
തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞു മടങ്ങിയെത്തിയ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനു സംസ്ഥാനത്തു നിയമനം നല്കാന് മന്ത്രിസഭാ തീരുമാനം. കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ എന്‍. പ്രശാന്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഇതില്‍ മാറ്റമുണ്ടായി. നേരത്തെ രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായായാണ് ഇപ്പോൾ സംസ്ഥാനത്തു നിയമനം.കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ ജനകീയ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട പ്രശാന്തിനെ കളക്ടര്‍ ബ്രോ എന്നാണ് അറിയപ്പെട്ടിരുന്നത്.
Post Your Comments