ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ മമത ബനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയുടെ മാതൃകയിലായിരിക്കും എ.എ.പിയും റാലി സംഘടിപ്പിക്കുന്നത്.
‘സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രവാക്യം ഉയര്‍ത്തി ജന്തര്‍ മന്തറില്‍ നടക്കുന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കും. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം മാര്‍ച്ചില്‍ അണിനിരക്കും. എ.എ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ബംഗാളിലെ റാലിയില്‍ കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. കൊല്‍ക്കത്ത റാലിയില്‍ ഉണ്ടായിരുന്നവരെല്ലാം ഡല്‍ഹിയിലും എത്തുമെന്നാണ് എ.എ.പി നേതാവ് ഗോപാല്‍ റായി പറഞ്ഞത്. രാജ്യത്തിന് സ്വാതന്ത്ര്യസമര സേനാനികള്‍ നേടിത്തന്ന സ്വാതന്ത്ര്യം മോദി-അമിത് ഷാ സഖ്യം തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments