Specials

ഇത് വാലെന്റൈൻസ് വാരം: പ്രണയിക്കുന്നവർ അറിഞ്ഞിരിക്കണം ഈ ദിവസങ്ങൾ

കമിതാക്കളുടെ ദിവസമാണ് വാലെന്റൈൻസ് ഡേ. ലോകമെമ്പാടുമുള്ള പ്രണയിനികൾ വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന തിരക്കിലാണ്. ഇനിയുള്ള ഒരാഴ്ച അവർ വാലെന്റൈൻസ് വാരം ആഘോഷിക്കും. ഒരാഴ്ച നീളുന്ന ആഘോഷം. ഇനിയുള്ള ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ വാലെന്റൈൻസ് വാരമായി ആഘോഷിക്കുന്നത്. ഓരോ ദിവസത്തിനും ഓരോ പേരുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ. കമിതാക്കൾ വളരെ വ്യത്യസ്തമായി ഓരോ ദിവസവും ആഘോഷിക്കും.

Bouquet of rosesറോസ് ഡേ

ഫെബ്രുവരി 7ന് വാലെന്റൈൻസ് വാരാഘോഷം ആരംഭിക്കും. അന്നാണ്  റോസ് ഡേ. പ്രണയിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഒരു റോസ പൂവ് നൽകാത്തവരായി ആരുംതന്നെ കാണില്ല. ഈ ദിവസം കമിതാക്കൾക്ക് പരസ്പരം റോസ പൂവ് നൽകി പ്രണയം പങ്കുവയ്ക്കാം.

പ്രൊപ്പോസ് ഡേ

പ്രണയം അത് തുറന്ന് പറയേണ്ടതാണ്. മനസിലുള്ള ഇഷ്ട്ടം പങ്കുവയ്ക്കുമ്പോഴാണ് അതിന് പൂർണ്ണത ലഭിക്കുന്നത്. പ്രണയം തുറന്ന്  പറയാനുള്ള ദിവസമാണ് പ്രൊപ്പോസ് ഡേ.  ആരെങ്കിലും ഒരാൾ ഇഷ്ട്ടമാണെന്ന് തുറന്ന് പറയുമ്പോഴാണ് പ്രണയം തുടങ്ങുന്നതും.

ചോക്ലേറ്റ് ഡേ

കമിതാക്കളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോക്ലേറ്റ്. മിക്ക കാമുകന്മാരും കാമുകിക്ക് ചോക്ലേറ്റ് ഗിഫ്റ്റായി നൽകാറുണ്ട്. പ്രണയിത്തിനൊപ്പം ചോക്ലേറ്റിന്റെ മധുരം കൂടി നുണയാൻ എല്ലാവർക്കും ഇഷ്ട്ടമാണ്.

ടെഡ്ഡി ഡേ

ഫെബ്രുവരി 10 ടെഡ്ഡി ഡേയാണ്. പെൺകുട്ടികൾക്ക് ടെഡ്ഡിയോട് വല്ലാത്ത ഇഷ്ട്ടമാണ്. ഗിഫ്റ്റായി കാമുകനിൽ നിന്ന് ഒരു ടെഡ്ഡി ആഗ്രഹിക്കാത്തവരായി ആരുതന്നെ കാണില്ല. അവർക്കായുള്ള ദിവസമാണ്
ടെഡ്ഡി ഡേ.

പ്രോമിസ് ഡേ

പ്രണയിനിക്ക് നൽകുന്ന ഓരോ വാക്കിനും അളക്കാനാവാത്ത വിലയുണ്ട്. കൊടുക്കുന്ന വാക്ക് പാലിക്കുവാനും കമിതാക്കൾ ശ്രദ്ധിക്കണം. കാരണം കൊടുത്ത വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ ആകില്ല. വാക്ക് പാലിക്കാതിരുന്നാൽ പങ്കാളിക്ക് നമ്മളിലുള്ള വിശ്വാസം നഷ്ട്ടമാകാനും ഇത് കാരണമാകും.

കിസ്സ് ഡേ

കമിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് പങ്കാളിയിൽ നിന്നൊരു ചുമ്പനം ലഭിക്കുകയെന്നത്. ഇതിനായുള്ള ദിവസമാണ് കിസ്സ് ഡേ.

ഹഗ് ഡേ

കമിതാക്കൾ തമ്മിലുള്ള പ്രശ്നം, അത് എന്തുതന്നെ ആയാലും  ഒരു ഹഗ്ഗിന് അത് പരിഹരിക്കാനാകും. ഇതിനായുള്ള ദിവസമാണ് ഹഗ് ഡേ

വാലെന്റൈൻസ് ഡേ

ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ ആഘോഷങ്ങളുടെ അവസാന ദിവസമാണ്. പ്രണയിക്കുന്നവർക്കായുള്ള ദിവസം. ലോകമെങ്ങുമുള്ള  കമിതാക്കൾ തങ്ങളുടെ ദിവസമായാണ് ഈ ദിവസം കാണുന്നത്. മറ്റെല്ലാം മറന്ന് കമിതാക്കൾ തങ്ങളുടെ പ്രണയം ആഘോഷമാക്കുന്ന ദിവസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button