Specials

പ്രണയിക്കാന്‍ മോഹിപ്പിക്കുന്ന എക്കാലത്തെയും ഹിറ്റ്‌ പ്രണയ ചിത്രങ്ങള്‍

കലയ്ക്കും സാഹിത്യത്തിനും എന്നും പ്രണയം വിഷയമാകാറുണ്ട്‌. നാട്ടുവഴികളിലെ മരം ചുറ്റി പ്രണയത്തില്‍ നിന്നും ക്യാപസിന്റെ വിപ്ലവ പ്രണയത്തിലെയ്ക്കും സൈബര്‍ യുഗത്തിന്റെ ചാറ്റിംഗ് പ്രണയത്തിലെയ്ക്കും നമ്മള്‍ കടന്നു കഴിഞ്ഞു. കാലം മാറിയെങ്കിലും റൊമാന്‍റിക് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും പ്രണയത്തിന് സംഭവിച്ചു. എന്നിരുന്നാലും നല്ല പ്രണയചിത്രങ്ങള്‍ എന്നും മലയാളി ഇരു കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരു പാട് നാളുകള്‍ മനസ്സില്‍ ഒരു വിങ്ങലായി നമ്മളില്‍ നിന്നും മായാതെ നിന്ന മനോഹ പ്രണയ ചിത്രങ്ങളെക്കുറിച്ച് അറിയാം.

തൂവാനത്തുമ്പികള്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമാണ് തൂവാനത്തുമ്പികള്‍. പ്രണയത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ മലയാളിക്ക് സമ്മാനിച്ചവരാണ് ജയകൃഷ്ണനും ക്ലാരയും. ഇന്നും മികച്ച പ്രണയ ജോഡികളായി ഇവര്‍ മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പത്മാരാജന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

ചിത്രം

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയാണ് ചിത്രം. ഇതൌ പ്രണയ ചിത്രമാണെന്ന് പറയാന്‍ പൂര്‍ണ്ണമായി സാധിക്കുമോ എന്ന് അറിയില്ല. പക്ഷെ ഒരുപാട് ചിരിപ്പിച്ച് ഒടുവില്‍ മനസില്‍ ഒത്തിരി വേദന തന്ന് പോയ വിഷ്ണുവും മലയാളികളുടെ മനസ്സില്‍ പ്രണയ നായകനാണ്.

ദേവരാഗം

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറഞ്ഞ് പ്രേക്ഷകരെ വേദനിപ്പിച്ച നല്ല പ്രണയ ചിത്രമായിരുന്നു ദേവരാഗം. ശ്രീദേവിയും അരവിന്ദ് സ്വാമിയുമായിരുന്നു ഈ ഭരതന്‍ ചിത്രത്തിലെ പ്രണയജോഡികള്‍. മനോഹരമായ ഗാനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്

കൃഷ്ണഗുഡിയിലെ തണുപ്പില്‍ ഒരു പ്രണയ കാലത്തിന്റെ കഥ പറഞ്ഞ ചിത്രമാന് ജയറാം മഞ്ജുവാര്യര്‍ കൂട്ടുകെട്ടില്‍ എത്തിയ കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്. മികച്ച ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രവും മലയാളില്‍ എന്നും ഓര്‍മ്മിക്കാറുണ്ട്.

നന്ദനം

നവ്യ നായരും പൃഥ്വിരാജും |ആദ്യമായി ഒന്നിച്ചഭിനയിച്ച രജ്ഞിത് ചിത്രമാന് നന്ദനം. പ്രണയവും ദൈവീകതയുമെല്ലാം ഇടകലര്‍ത്തിയ ഈ ചിത്രവും മികച്ച പ്രണയ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇപ്പോഴും കടന്നു വരാറുണ്ട്.

അനിയത്തിപ്രാവ്

കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയ ജോഡികളായി എത്തിയ ചിത്രമാണ് അനിയത്തിപ്രാവ്. മലയാളികളുടെ പ്രണയത്തെ സ്വാധീനിച്ച ഒരു ചിത്രംകൂടിയാണിത്

തട്ടത്തിന്‍മറയത്ത്

വ്യത്യസ്ത ജാതിമതത്തില്‍പ്പെട്ടവരുടെ വിനോദിന്റെയും ആയിഷയുടെയും പ്രണയ സാഫല്യത്തിന്റെ കഥപറഞ്ഞ ചിത്രമാണ് തട്ടത്തിന്‍മറയത്ത്. വിനീത് ശ്രീനിമാസനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളിയും ഇഷ തല്‍വാറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

എന്ന് നിന്റെ മൊയ്തീന്‍

കാഞ്ചനമാലയുടെ അനശ്വരപ്രണയത്തെ വെള്ളിത്തിരയില്‍ മനോഹരമായി ആവിഷ്കരിച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ ഒരുക്കിയ ഈ ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വതി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button