ന്യൂഡല്‍ഹി: ജനവാസ മേഖലകളിലും സ്കൂള്‍ പരിസരങ്ങളിലും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നതു നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, കുട്ടികള്‍ പഠിക്കട്ടെയെന്നും നിരീക്ഷിച്ചു. നടപടിക്കെതിരെ ബിജെപി ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ഥികളുടെ പരീക്ഷാകാലം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിലക്കുള്ളത്. 2013ലാണ് ബംഗാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments