റിയാദ്•സൗദി അറേബ്യയില്‍ കൊലപാതകക്കുറ്റത്തിന് ഒരു മാതാവിനെ വധശിക്ഷക്ക് വിധിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താവിനെ മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അയിദ ബിന്ത് ഷമാന്‍ അല്‍ റാഷിദി എന്ന സൗദി യുവതിയെയാണ് വധശിക്ഷക്ക് വിധിച്ചതെന്ന് സൗദി വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.
റീം ബിന്ത് ഫരാഗ് അബ്ദുള്ള അല്‍ റാഷിദി എന്ന ആറുവയസുകാരിയെയാണ് പ്രതി കൊലപ്പെടുത്തിയത്. സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments