Latest NewsKeralaIndia

ശബരിമല നട നാളെ വീണ്ടും തുറക്കും, ആചാര ലംഘനത്തിനായി കാത്തിരിക്കുന്നത് 35 യുവതികൾ

സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ വീണ്ടും തുറക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. കൂടാതെ സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുംഭമാസപൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. ഇത് തടയാന്‍ ഭക്തരും എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 37 പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച്‌ ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാൽ ഇവർക്ക് പോലീസ് കൃത്യമായ ഒരു മറുപടി നൽകിയിട്ടില്ല. യുവതി പ്രവേശനം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഹിന്ദു സംഘടനകള്‍ ശ്രമിക്കും. വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മണ്ഡല-മകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പഭക്തരില്‍നിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

യുവതികളെത്തിയാല്‍ ഇത്തവണയും ഇത് തുടരുമെന്നാണ് വിലയിരുത്തുന്നത്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച്‌ മടക്കാനും സാധ്യതയുണ്ട്. ശബരിമല ദര്‍ശനത്തില്‍ പൂര്‍ണതൃപ്തരാണെന്നും ഇനിയും സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ കൂട്ടമായി കുംഭമാസത്തില്‍ത്തന്നെ മലകയറണമെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ ബിന്ദുവും കനകദുർഗയും ആഹ്വാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button