ന്യൂഡല്‍ഹി: ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സി നേരിട്ട് ഹാജരാക്കണമെന്ന് പാര്‍ലമെന്റ് സമിതി. സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നെന്ന പരാതിയിയിലാണ് പാര്‍ലമെന്റ് സമിതി ട്വിറ്ററിനോട് നിലപാട് കടുപ്പിച്ചത്. ഫെബ്രുവരി 25നകം ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സി സമിതിക്കു മുന്‍പാകെ നേരിട്ട് ഹാജരാക്കണമെന്നാണ് നിർദേശം.
സമിതി അധ്യക്ഷനും ബിജെപി അംഗവുമായ അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി ട്വിറ്റര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഇന്നു പാര്‍ലമെന്റില്‍ എത്തിയെങ്കിലും പങ്കെടുപ്പിച്ചിരുന്നില്ല. ട്വിറ്ററിന്റെ തലപ്പത്തുള്ളവര്‍ ഹാജരാകാതെ ഒരു ഉദ്യോഗസ്ഥരെയും കാണേണ്ടതില്ലെന്നാണ് സമിതിയുടെ നിലപാട്. ഫെബ്രുവരി ഏഴിനാണ് ഹിയറിംഗ് സെഷന് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് കൂടുതല്‍ സമയം നല്‍കുന്നതിനായി ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു.
Post Your Comments