ഗാസ: പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി പലസ്തീന്‍ പോരാളികളെത്തി. സംഘര്‍ഷം മുറുകിയതോടെ ഇസ്രയേല്‍ സൈന്യം വെടിവയ്പ് നടത്തി.
ആളിപ്പടര്‍ന്ന തീയും പുകയും മറയാക്കി പലസ്തീന്‍ പോരാളികള്‍ വീണ്ടും അതിര്‍ത്തിയിലെത്തി. ഇതോടെ ഇസേലി സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘര്‍ഷം തുടര്‍ന്നതോടെ ഇസ്രേലി സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഇസ്രയേലിന്റെ ഭാഗമായ പ്രദേശത്തുള്ള തങ്ങളുടെ വീടുകളിലേക്ക് തിരികെവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പലസ്തീന്‍ അഭയാര്‍ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. 2018 മാര്‍ച്ച് 30ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെ 250ലേറെ കൊല്ലപ്പെട്ടത്.
Post Your Comments