തനത് ഭക്ഷണരീതിയില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും ആദിവാസികളെ അകറ്റുന്നത് ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതി ഉയരുന്നതിനിടെ പുതിയ നയവുമായി സര്‍ക്കാര്‍. വനവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനായി കാടിന്റെ മക്കള്‍ ഹരിതഭൂമിയിലേക്ക് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുകയാണ് കാര്‍ഷികവികസന വകുപ്പ്. നൃത്തച്ചുവടുകളോടെ ആദിവാസികള്‍ നടീല്‍ ഉത്സവം ഊരിന്റെ ഉത്സവമാക്കി മാറ്റി.
പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ വാരിയം ആദിവാസി കോളനിയില്‍ ജൈവകൃഷിയുടെ നടീല്‍ ഉത്സവം നടന്നു. പുറം ലോകവുമായി ഏറെയൊന്നും സമ്പര്‍ക്കം പുലര്‍ത്താത്ത വാരിയം ഊരില്‍ ഇതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാണ് കാര്‍ഷിക വകുപ്പ് ലക്ഷ്യമിടുന്നത്. വന വിഭവങ്ങളുടെ ലഭ്യത കുറവും കാലാവസ്ഥാ വ്യതിയാനവും, വന്യമൃഗശല്യവും മൂലം ദുരിതമനുഭവിക്കുന്ന ആദിവാസികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വിവിധ കൃഷികള്‍ വഴി ഉറപ്പുവരുത്തും. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും കൃഷി വകുപ്പ് സ്വീകരിക്കും. കൃഷി ആദായകരമായാല്‍ കൃഷിയോട് വിമുഖത കാണിക്കുന്ന ആദിവാസികള്‍ ഒന്നടങ്കം കാര്‍ഷിക രംഗത്തേക്ക് തിരിയുമെന്ന പ്രതീക്ഷയാണ് കാര്‍ഷികവകുപ്പിനുള്ളത്.
ഏത്തവാഴ തൈകളും,ജൈവ പച്ചക്കറി കൃഷിക്കുള്ള വിവിധയിനം വിത്തുകളും വാരിയത്ത് എത്തിച്ചിട്ടുണ്ട്. വാഴയും, പച്ചക്കറികളും, കിഴങ്ങുവര്‍ഗങ്ങളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. വാരിയം കുടിയിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് കൃഷി നടത്തുന്നത്.
Post Your Comments