പാലക്കാട്: മുതലമട ചപ്പക്കാട്ട് രണ്ട് ആദിവാസി യുവാക്കളെ കാണാതായിട്ട് ഇന്നേക്ക് 200 ദിവസം പിന്നിടുന്നു. തമിഴ്‌നാട്ടിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും, ഇതുവരെ ഉദ്യോഗസ്ഥർക്ക് യാതൊരു തുമ്പും കിട്ടിയിട്ടില്ല. ചാപ്പക്കാട്ട് നിന്നും കണ്ടെടുത്ത തലയോട്ടിയുടെ വരാനിരിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായേക്കും.
Also read: ഐ.സിയുവിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കാനെത്തിയ 44 കാരി യുവാവിനൊപ്പം ഒളിച്ചോടി
കഴിഞ്ഞ ഓഗസ്റ്റ് 30 രാത്രിയിലാണ് ചപ്പക്കാട് നിന്നും സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ കാണാതായത്. പ്രദേശത്തും വനമേഖലയിലും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാല്‍, തെളിവുകൾ ഒന്നും ലഭിച്ചില്ല. ഇതിന് പിന്നാലെ, പാലക്കാട് എസ്പി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. എന്നാൽ, കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
ഇതിനിടയാണ്, ചപ്പക്കാട് ആലാംപാറിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 12 ന് മനുഷ്യന്റെ ഒരു തലയോട്ടി കിട്ടിയത്. ഡിഎന്‍എ വേര്‍തിരിക്കാനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഉദ്യോഗസ്ഥർ തലയോട്ടി തൃശ്ശൂർ റീജിയണല്‍ ലാബിന് കൈമാറി. തലയോട്ടി 20 നും 40 നും ഇടയ്ക്ക് പ്രായമുള്ള ആളുടേതാണെന്ന് വിദഗ്ധർ കണ്ടെത്തിയിരുന്നു.
Post Your Comments