കൊച്ചി: വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍.നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. 25 ലക്ഷം രൂപ വില മതിക്കുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ടൈഗര്‍ എയര്‍വെയ്‌സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടികൂടിയിരിക്കുന്നത്. ഇയാള്‍ തമിഴ്‌നാട് തിരുപ്പുര്‍ സ്വദേശിയാണെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി മലയാളി യുവാവ് പിടിയിലായിരുന്നു . കാസര്‍കോട് സ്വദേശി അബ്ദുള്‍ഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്.സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു
Post Your Comments