മൂന്നാര്‍: മുതിരപ്പുഴയാര്‍ കൈമാറി പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് അനധികൃതമാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വീണ്ടും അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. ദേവികുളം റോഡില്‍ കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന ഡിടിപിസിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പദ്ധതിയാണ് കയ്യേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്.
മൂന്നാര്‍ – ദേവികുളം റോഡില്‍ പ്രളയത്തില്‍ തകര്‍ന്ന ഗവണ്‍മെന്റ് കോളേജിനു താഴെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണം. നിര്‍മാണത്തിന് കളക്ടറുടെ എന്‍ഒസിയുണ്ടെങ്കിലും എത്ര എക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടില്ല. മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും പണം അനുവദിക്കാത്ത ബജറ്റിലാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന് കോടികള്‍ അനുവദിച്ചത്. ഇത് ഉന്നത സ്വാധീനങ്ങള്‍ പദ്ധതിയ്ക്ക് പിന്നിലുള്ളത് വ്യക്തമാക്കുന്നുവെന്നാണ് ആരോപണം. പദ്ധതിയുടെ സ്ഥലപരിധി സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും എന്‍ഒസി അടക്കമുള്ള രേഖകള്‍ വിശദമായി പരിശോധിക്കുമെന്നുമെന്നുമുള്ള റവന്യൂ വകുപ്പിന്റെ നിലപാടിലാണ് ഇനി തോട്ടം തൊളിലാളികളുടെയടക്കം പ്രതീക്ഷ.
Post Your Comments