പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിയിലെത്തി. 3.73 കോടി വിലയിട്ടിരിക്കുന്ന ഇവോ ഹുറാക്കാന് പകരക്കാരനായാണ് എത്തിയിരിക്കുന്നത്. സാങ്കേതികമായി ഹുറാക്കാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് ഇവോയെങ്കിലും, നൂതന സംവിധാനങ്ങളുടെ ധാരാളിത്തം കൊണ്ട് തന്നെ മോഡലിന് പുതുതലമുറയെ കയ്യിലെടുക്കാനാവും.
ഈ വര്‍ഷം അറുപതു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യയില്‍ ലംബോര്‍ഗിനി ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം 45 കാറുകള്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യത്ത് വില്‍ക്കുകയുണ്ടായി. 2017 -ല്‍ ലംബോര്‍ഗിനിയുടെ വില്‍പ്പന 26 യൂണിറ്റായിരുന്നു. അടുത്ത നാല് വര്‍ഷത്തിനകം ഇന്ത്യയെ തങ്ങളുടെ സുപ്രധാന വിപണിയാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞമാസം പുത്തന്‍ അവന്റഡോര്‍ SVJ പതിപ്പിനെയും ലംബോര്‍ഗിനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
Post Your Comments