KeralaLatest NewsIndia

വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ സഹോദരന്‍

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുക്കൂറിന്‍റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് ഒരു ചാനലിനോട് പറഞ്ഞു. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു പുതിയ ഹര്‍ജി നല്‍കാനാണ് ഷുക്കൂറിന്‍റെ കുടുംബത്തിന്‍റെ നീക്കം.നിലവില്‍ കേസിന്‍റെ വിചാരണ നടക്കുന്ന തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സിബിഐ പുതിയ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ ഈ കേസ് ഇനി തലശ്ശേരി കോടതിയില്‍ത്തന്നെ പരിഗണിച്ചാല്‍ നീതി കിട്ടില്ലെന്നാണ് ഷുക്കൂറിന്‍റെ കുടുംബം പറയുന്നത്..സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിക്കൊണ്ടായിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റണം. മാത്രമല്ല, കേസിന്‍റെ പൂര്‍ണവിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടു. പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതിന് ശേഷം ആദ്യമായാണ് ഷുക്കൂറിന്‍റെ കുടുംബം പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button