Specials

വാലന്റൈന്‍സ് ഡേ ഒരു ദിവസത്തെ ആഘോഷല്ല, പ്രണയദിനം ഉള്‍പ്പെടെ കമിതാക്കള്‍ അറിയേണ്ട എട്ട് ദിനങ്ങള്‍

പ്രണയദിനം, പ്രായം മറന്ന് ഏവരും പ്രണയം ആഘോഷിക്കുന്ന ദിവസം. ഫെബ്രുവരി 14നാണ് ലോകമെമ്പാടുമുള്ള കമിതാക്കള്‍ വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പ്രണയിനികള്‍ ഈ ദിവസം തങ്ങള്‍ സ്‌നേഹിക്കുന്നവരുടെ ഇഷ്ടം അറിയാനും സമ്മാനങ്ങള്‍ നല്‍കാനുള്ളതുമാക്കി മാറ്റി. ഏവരും ഫെബ്രുവരി 14 എന്ന ഒരു ദിവസം മാത്രമാണ് പ്രണയം ആഘോഷമാക്കുന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിന് ആരംഭിച്ച് 14ന് തീരുന്നതാണ് വാലന്റൈന്‍ ആഘോഷങ്ങള്‍. ഇത് പലര്‍ക്കും അറിയില്ല. ഫെബ്രുവരി ഏഴ് മുതല്‍ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്.

റോസ് ഡേ, പ്രൊപ്പോസ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നീ ദിനങ്ങള്‍ക്ക് ശേഷമാണ് ആ വലിയ ദിവസം, വാലന്റൈന്‍ ഡേ എത്തുന്നത്.

1 റോസ് ഡേ

ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. നിങ്ങള്‍ക്ക് പ്രണയിനി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയേണ്ട ദിനമാണിത്. ഒരു റോസാ്പൂവിനെ പോലെ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കി കൊടുക്കേണ്ട ദിനവും. അവരെയുമായി പുറത്തു പോയി സമ്മാനമായി ചുവപ്പ് റോസാപൂ വാങ്ങി കൊടുക്കുക. തീര്‍ച്ഛയായും ഇത് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല.

2 പ്രൊപ്പോസ് ഡേ

ഫെബ്രുവരി എട്ടാം തീയതിയാണ് പ്രൊപ്പോസ് ഡേ. പ്രണയം തുറന്ന് പറയാനിരിക്കുന്നവര്‍ക്കുള്ള ദിനമാണിത്. സ്‌നേഹിക്കുന്നവരുടെ അടുത്ത് ചെന്ന് മടിക്കാതെ ഇത് പറയണം. ഇതിലൂടെ സ്‌നേഹിക്കുന്നവരെ സര്‍പ്രൈസ് ചെയ്യിക്കാം.

3 ചോക്ലേറ്റ് ഡേ

പ്രണയിനിയെയോ പ്രണയിതാവിനെയോ ഞെട്ടിക്കാന്‍ പറ്റിയ ദിവസമാണിത്. ഫെബ്രുവരി ഒമ്പതാം തീയതി ചോക്ലേറ്റ് ഡേ ആയിട്ടാണ് ആഘോഷിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ചോക്ലേറ്റുകള്‍ സമ്മാനമായി നല്‍കി ഞെട്ടിക്കാന്‍ പറ്റിയ ദിവസമാണിത്. പാചകം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ സ്വയം ഉണ്ടാക്കിയ ചോക്ലേറ്റ് പ്രണയിനിക്ക് നല്‍കി ഞെട്ടിക്കാം.

4 ടെഡി ഡേ

ഫെബ്രുവരി പത്തിന് ടെഡി ഡേ ആയി ആഘോഷിക്കുന്നത്. എല്ലാവരും ഇത്തരം പാവകള്‍ ഇഷ്ടപ്പെടണമെന്നില്ല, അതിനാല്‍ അവരെയുമായി പുറത്ത് പോകാം. അതേ സമയം ടെഡി പാവകള്‍ ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ പ്രണയം തുളുമ്പുന്ന മനോഹരമായ ഒരു ടെഡി വാങ്ങിക്കൊടുക്കുക.

5 പ്രോമിസ് ഡേ

പ്രോമിസ് ഡേ ആയി ആഘോഷിക്കുന്നത് ഫെബ്രുവരി 11 ആണ്. എന്തെങ്കിലും പ്രോമിസ് പ്രണയിക്കുന്നവര്‍ക്ക് നല്‍കാന്‍ പറ്റിയ ദിവസമാണ് ഇത്. പ്രണയിനിയെയുമായി പുറത്ത് പോയി പ്രണയത്തില്‍ ഉറപ്പ് നല്‍കുകയും ദിനം മനോഹരമാക്കുകയും ചെയ്യാം.

6 ഹഗ് ഡേ

ഫെബ്രുവരി 12 ആണ് ഹഗ് ഡേ. കമിതാക്കള്‍ പരസ്പരം ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ഇരുവരും വളരെ അടുക്കാന്‍ പറ്റുന്ന ദിവസവുമാണിത്. വന്‍ തിരക്കുകളില്‍ നിന്ന് അല്‍പ സമയം പ്രണയിനിക്കൊപ്പം ആഘോഷിക്കാം.

7 കിസ് ഡേ

വാലന്റൈന്‍ ഡേയുടെ തലേ ദിവസമാണിത്. ഫെബ്രുവരി 13ന് ആഘോഷിക്കുന്ന ഈ ദിനത്തില്‍ കമിതാക്കള്‍ സ്‌നേഹ ചുംബനങ്ങള്‍ കൈമാറുന്നു.

8 വാലന്റൈന്‍സ് ഡേ

ഇത്രയും ദിനങ്ങളുടെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്റൈന്‍ ഡേ എന്ന വലിയ ദിനം എത്തുന്നത്. നിങ്ങളുടെ പാര്‍ട്ടണര്‍ക്ക് ജീവിതത്തില്‍ എത്ര വലിയ ഭാഗമാണ് ഉള്ളതെന്നും, എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നും മനസിലാക്കി കൊടുക്കേണ്ട ദിനം. അതാണ് വാലന്റൈന്‍സ് ഡേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button