ആലപ്പുഴ: മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്സ് രോഗിയായ പിതാവിന് കോടതി ജീവപര്യന്തം കഠിന തടവിന് വിധിച്ചു. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട‌്. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. കുട്ടിയുടെ ആരോഗ്യം വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണവും നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് വിധിയില്‍ പ്രത്യേക നിര്‍ദ്ദേശവും നല്‍കി.
ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ‌്ജ‌് എസ് എച്ച് പഞ്ചാപകേശനാണ് വിധി പറഞ്ഞത്. ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ‌് വിധിച്ചത‌്. പിഴയടക്കാതിരുന്നാല്‍ രണ്ടുവര്‍ഷം കൂടെ തടവും അനുഭവിക്കണം. പ്രതിക്ക് ബോംബെയിലായിരുന്നു ജോലി. അവിടെ കുടുംബത്തോടൊപ്പം താമസമായിരുന്നു. പ്രതിക്കും ഭാര്യയ‌്ക്കും എയ്ഡ്സ് പിടിപെടുകയും ഭാര്യ മരിക്കുകയും ചെയ‌്തു. തുടര്‍ന്ന് നാട്ടില്‍ വന്ന് മക്കള്‍ക്കൊപ്പമായിരുന്നു ഇയാളുടെ താമസം.
Post Your Comments