ഭുവനേശ്വര്‍: പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ കന്ലോയി വനമേഖലയിൽ നിന്നാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലിയുടെ ജഡം കണ്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജഡം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുവെന്നും ഇപ്പോള്‍ യാതൊരു സൂചനയുമില്ലെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക് ബെദമൂര്ത്തി പ്രതികരിച്ചു.
Post Your Comments