ഭോപ്പാല്‍: വിശന്നു വലഞ്ഞ ആണ് കടുവ പെണ്‍കടുവയെ ഭക്ഷണമാക്കി. മധ്യപ്രദേശിലെ കനാ ടൈഗര്‍ റിസര്‍വിലാണ് സംഭവം. സ്വന്തം വിഭാഗത്തില്‍പ്പെടുന്ന ജീവികളെ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതു വളരെ അപൂര്‍വമായ സംഭവമാണ്. കടുവാ സംരക്ഷണ കേന്ദ്രത്തില്‍ മാണ്ഡ്ല ജില്ലയിലെ മുണ്ടി-ദാദര്‍ മേഖലയിലെ ജീവനക്കാരാണ് പെണ്‍കടുവയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പാതി കഴിച്ച നിലയിലായിരുന്നു അവശിഷ്ടങ്ങള്‍. കടുവയുടെ തലയോട്ടിയും കാലുകളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
സാധാരണ പെണ്‍കടുവകള്‍ പരസ്പരം പോരടിക്കാറുണ്ടെങ്കിലും ആണ്‍കടുവകള്‍ ഇത്തരത്തില്‍ പെരുമാറുന്നത് അപൂര്‍വമാണ്. കടുവയെ കൊന്നതിന്റെ കാരണം വിശപ്പാണെന്ന് വിശ്വസിക്കുവാന്‍ പറ്റില്ലെന്നും കടുവകളുടെ എണ്ണം കൂടിയത് കാരണമുള്ള വഴക്കായിരിക്കാം ഇതിനു കാരണമെന്നും പാര്‍ക്കിന്റെ ഫീല്‍ഡ് ഡയറക്ടര്‍ കെ. കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Post Your Comments