വയനാട്: സുല്‍ത്താന്‍ബത്തേരിക്കടുത്ത് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. നിലയില്‍ കണ്ടെത്തിയത്. ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഢമാണ് കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയില്‍ നിന്ന് ഇന്ന് രാവിലെ കണ്ടെത്തിയത്. ജഢത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു.
വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വേനല്‍ കടുത്തതോടെ പ്രദേശത്ത് കുരങ്ങുകള്‍ അടക്കമുള്ള വന്യജീവികള്‍ ചാകുന്ന സംഭവം പതിവാണ്. മുമ്പ് പലയിടങ്ങളിലും പുലികളുടെ ജഢം കണ്ടെത്തിയിരുന്നു.
Post Your Comments