തൃശൂർ : ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന രണ്ടുപേരെ ചവിട്ടിക്കൊന്ന സംഭവത്തിൽ നടപടിക്കൊരുങ്ങി വനം വകുപ്പ്. വരുന്ന 15 ദിവസത്തേക്ക് ഉത്സവങ്ങളിൽ പങ്കെടുപ്പിക്കരുതെന്നാണ് വനം വകുപ്പിന്റെ ഉത്തരവ്. ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ നിയന്ത്രണത്തിനു പുറമെ ഫോസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ആനയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്
ഒരു കണ്ണ് നേരത്തെ നഷ്ടപ്പെട്ട ആനയെ ഫെബ്രുവരി രണ്ടിന് അവസാനമായി വനംവകുപ്പ് പരിശേധിച്ചു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.എന്നാൽ അടുത്തിടെ നടന്ന അപകടം കണക്കിലെടുത്താണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ആനയെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഉത്സവ കമ്മറ്റിക്കാർ ബുദ്ധിമുട്ടിലായി.
ഇതുവരെ ഈ ആന ഇടഞ്ഞതുമൂലം ഇതു വരെ14 ജീവന്‍ അപഹരിക്കപ്പെട്ടതായാണ് കണക്കുകള്‍. കഴിഞ്ഞ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഈക്കാര്യത്തിൽ ഏഷ്യയിൽ രണ്ടാമനാണ്. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. 2013ൽ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകൾ മരിച്ചിരുന്നു.
Post Your Comments